ആറ്റിങ്ങൽ: വർക്കല ചിറയിൻകീഴ് താലൂക്ക്കളിൽ നിന്നും ആയിരം തൊഴിലാളികളെ പങ്കെടുപ്പിക്കാൻ എസ് എസ് പ്ലാസാ മന്ദിരത്തിൽ ചേർന്ന സമ്മേളനം തീരുമാനിച്ചു. ഐ എൻ റ്റി യു സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ വി എസ് അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചുമട്ടു തൊഴിലാളി കോൺഗ്രസ് (ഐ. എൻ. റ്റി. യു. സി ) പ്രസിഡന്റ് വർക്കല കഹാർ എക്സ് എം എൽ എ ഉത്ഘാടനം ചെയ്തു. മെയ് 1 രാവിലെ 10 മണിക്ക് എം എൽ എ ക്വാർട്ടേഴ്സിൽ നിന്നും ആരംഭിക്കുന്ന റാലി പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉത്ഘാടനം ചെയ്യും. സമ്മേളനത്തിൽ ചെറുവയ്ക്കൽ പദ്മകുമാർ, മണനാക്കു ഷിഹാബുദീൻ, ശാസ്തവട്ടം രാജേന്ദ്രൻ, എസ്. ശ്രീരംഗൻ, കടയ്ക്കാവൂർ അശോകൻ, സലിം പാണന്റെമുക്ക്, ആലംകോട് സഫീർ, ജമാൽ പാലാംകോണം, എസ് സുദർശനൻപിള്ള എന്നിവർ സംസാരിച്ചു.
Contents
