ആറ്റിങ്ങൽ. സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ മോശം പരാമർശം നടത്തിയ ആറ്റിങ്ങൽ അമർ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോക്ടർ രാധാകൃഷ്ണൻ നായർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീരംഗൻ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി
