തിരുവനന്തപുരം: സർക്കാരിന്റെ 100 ഇന പദ്ധതിയുടെ പേരിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ഹോസ്പിറ്റലിൽ നടന്നത് വൻ തട്ടിപ്പാണെന്ന് ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു. താലൂക്ക് ആശുപത്രിയുടെ മുന്നിൽ ഐ. എൻ. റ്റി. യു. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഷണം പിടിച്ചാൽ പണം തിരിച്ചടപ്പിച്ചു പ്രശ്നം പരിഹരിക്കുന്ന പുതിയ ഒരു മോഷണ നയത്തിന് നഗരസഭ രൂപം കൊടുത്തിരിക്കയാണ്. നഗര സഭയിൽ നടന്ന ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് തിരിമറികളും വലിയകുന്ന് ആശുപത്രിയിൽ നടന്ന തട്ടിപ്പുകളും ഇത്തരത്തിലാണ് ഒതുക്കി തീർത്തത്.പരാതിയിൽ ഏഫ്. ഐ. ആർ എടുക്കാതെ ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടറും ഇതിനു കൂട്ട് നിൽക്കുകയാണ്.ഇതിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ. എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണമൂത്തി,കടയ്ക്കാവൂർ അശോകൻ, ബി. മനോജ്, ആലംകോട് സഫീർ, ജമാൽ പെരുംകുളം, സലിം പാണന്റെമുക്ക്, വക്കം സുധ, ബാബു പരക്കുടി, എ. ഗോപി, എസ്. സുദർശനൻ പിള്ള,ലാൽ കോരാണി, അൻസർ പെരുംകുളം,എസ്. രത്നകുമാർ, ശാസ്താവട്ടം രാജേന്ദ്രൻ, ബി. കെ സുരേഷ് ബാബു,ചന്ദ്രബോസ്, പ്രതാപൻ എന്നിവർ സംസാരിച്ചു.
