ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ പ്രീ പ്രൈമറി മോഡൽ സ്കൂൾ കഥോത്സവം നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കൃഷ്ണദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലീജ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ ഭാവനയും ഭാവിയും ആകാശത്തോളം വളരുക എന്ന ലക്ഷ്യം മുൻ നിർത്തി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പൊതുപദ്ധതിയാണ് കഥോത്സവം. കഥകൾ കേട്ടും പറഞ്ഞും പുതിയൊരു ലോകം വിഭാവനം ചെയ്യാനും വളരാനും കുട്ടികളെ പ്രാപ്തരാക്കുവാനാണ് കഥോത്സവം ലക്ഷ്യമിടുന്നത്. നോവലിസ്റ്റ് രാമചന്ദ്രൻ കരവാരം മുഖ്യാതിഥിയായി. എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, വാർഡ് കൗൺസിലർ സുജി, ബി.പി.സി ബിനു. കെ,ബി ആർ സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ മായ ജി.എൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപിക സിന്ധു ആർ.എസ് നന്ദിയും രേഖപ്പെടുത്തി.
