വർക്കല: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മലമുകളിൽനിന്നും കടലിലേക്ക് വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇടവ ഓടയം സ്വദേശി ഫാറൂഖി(46)ന്റെ മൃതദേഹമാണ് വര്‍ക്കല താഴെവെട്ടൂര്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂര്‍, വര്‍ക്കല പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി.
Contents
