ആറ്റിങ്ങൽ: ലീഡർ ജന്മദിനാഘോഷപരിപാടികളോടനുബന്ധിച്ച് എസ്. എസ്. എൽ. സി യ്ക്കും, പ്ലസ് 2 വിനും ഉയർന്ന മാർക്ക് വാങ്ങിയ 100 ലധികം വിദ്യാർത്ഥികളെ 9-ന് വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അടൂർ പ്രകാശ് എം. പി അനുമോദിക്കുന്നു. മുൻ എം. പി പീതാംമ്പരകുറുപ്പ് ലീഡർ അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ്. ഡോ. വി. എസ് അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തും. ലീഡർ സാംസ്കാരിക വേദി പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിക്കും. സ്ഥാന കയറ്റം ലഭിച്ച എൻ. ബിഷ്ണു, കെ. ആർ അഭയൻ, ദീപാഅനിൽ, ബി. മനോജ് എന്നിവർക്ക് സ്വീകരണം നൽകും. ജെ. ശശി, എസ്. ശ്രീരംഗൻ, കെ. അജന്തൻ നായർ, മണനാക്കു ഷിഹാബുദീൻ, യു. പ്രകാശ്, ശാസ്തവട്ടം രാജേന്ദ്രൻ, ജമാൽ പാലാംകോണം എന്നിവർ സംസാരിക്കും.
