മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം അപകടത്തിൽപെട്ടു. ശക്തമായ തിരയിൽപെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി രക്ഷപ്പെട്ടു. രണ്ട് മാസങ്ങൾക്കിടെ മുതലപ്പൊഴിയിൽ ഉണ്ടായ പന്ത്രണ്ടാമത്തെ അപകടമാണ് ഇന്നത്തേത്.രാവിലെ ഏഴ് മണിയോടെയാണ് അപകടം. മത്സ്യ ബന്ധനത്തിന് പോയ വള്ളം അഴിമുഖത്ത് ശക്തമായ തിരയിൽ പെടുകയായിരുന്നു. എഞ്ചിൻ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Contents
