പോത്തൻകോട്: ലക്ഷ്മിവിലാസം 92 -ചാരിറ്റബിൾ ട്രസ്റ്റിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുകയാണ്. 5.8.2023 ശനിയാഴ്ച്ച ആനന്ദേശ്വര ത്ത് പ്രവർത്തിച്ചു വരുന്ന സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ അസുഖ ബാധിതരായ 14 കുരുന്നുകൾക്ക് സൈക്കിളുകൾ വാങ്ങി നൽകി. പല ദേശങ്ങളിൽ നിന്നുമുള്ള മക്കൾ സന്തോഷത്തോടെ അവരുടെ അവശതകൾ മറന്ന് ഒന്നിച്ചു കളിച്ച് സന്തോഷിക്കുന്നത്കണ്ട് രക്ഷിതാക്കളുടേയും സുകൃതത്തിലെ മാനേജ്മെന്റിന്റേയും ഹൃദയം നിറഞ്ഞു. ചൈൽഡ്ഹുഡ് ക്യാൻസറിനെ തിരിച്ചറിയാനുള്ള മാർഗങ്ങളെക്കുറിച്ച് പ്രോജക്റ്റ് മനേജർവിശദീകരിക്കുകയും ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷഫീല, ജോയിന്റ് സെക്രട്ടറി രാജി അരിയോട്ടുകോണം, വൈസ് പ്രസിഡന്റ് ശ്യാം, ട്രഷറർ സിബി, അംഗങ്ങളായ സിത്താര, അനീഷ്, പത്മ, രജിത്, സീമ, മായ, സേതുനാഥ്, സഹീറത്ത്, പൂലന്ത്ര ഷൈജു സീമ, എന്നിവരും പകെടുത്തു.

