തിരുവനന്തപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും ചേർന്ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് എസ് വാസുദേവൻ സ്മാരക ഡിജിറ്റൽ സംഘടിപ്പിച്ച സംരഭകത്വ ബോധവത്കരണ ശില്പ ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന അഡ്വ ആർ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. എസ്. സുലഭ അദ്ധ്യക്ഷത വഹിച്ച യോഗത്തിനു ടി.സുനിൽ സ്വാഗതം പറഞ്ഞു. വിനീത.എസ്, ഉപ ജില്ലാ വ്യവസായ ഓഫീസർ അജയകുമാർ, വ്യവസായ വികസന ഓഫീസർ ബിനു ലാൽ.എസ് എന്നിവർ സംസാരിച്ചു. കിഴുവിലം പഞ്ചായത്ത് ഇ.ഡി.ഇ അക്ഷയ്.എ.ആർ നന്ദി പ്രകാശിപ്പിച്ചു.
Contents
