മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ എം.പി.ഫണ്ട് ഉപയോഗിച്ച സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ രജിത, ഗ്രാമ പഞ്ചായത്ത് മെമ്പർ സലീന റഫീഖ്, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ സ്വാഗതവും ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി വി ജയൻ നന്ദിയും പറഞ്ഞു.
Contents
