നെടുമങ്ങാട്: മകളുടെ തലയിൽ കതക് പിടിച്ചടച്ചു മുറിവേല്പിച്ച പിതാവ് പൊലീസ് പിടിയിൽ. കരിപ്പൂര് രജിത്ത് ഭവനിൽ രജിത്ത് കുമാറി(46)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഒന്നാംവർഷ കംപ്യൂട്ടർ എൻജിനിയറിംഗ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പരിക്കേല്പിച്ചത്. അമ്മയെ നിരന്തരം അച്ഛൻ രജിത്ത് ഉപദ്രവിക്കുന്നത് പെൺകുട്ടി തടസം പിടിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും സംഭവം ആവർത്തിച്ചപ്പോൾ രഞ്ജിത്ത് മകളെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന്, അടുത്ത വീട്ടിലെക്കു ഓടിപ്പോയാണ് വിദ്യാർത്ഥിനി രക്ഷപ്പെട്ടത്.
