മണമ്പൂർ :- മണമ്പൂർ ഒറ്റൂർ ഗ്രാമ പഞ്ചായത്തുകളെ വേർതിരിച്ചു കടന്നുപോകുന്ന അതിർത്തി റോഡാണ് ആഴാംകോണം – കവലയൂർ റോഡ്. അതിന്റെ തുടക്ക സ്ഥലമായ ആഴാംകോണം ജംഗ്ഷനിലാണ് എൻ എച്ചു 66 റോഡിന് വേണ്ടിയുള്ള ബൈപാസ് റോഡിന്റെ പണികൾ പുരോഗമിക്കുന്നത്.. അതിനോടു ചേർന്നുള്ള ആഴാംകോണം കവലയൂർ റോഡിന്റെ ഇരു വശങ്ങളിലും കാട് വളർന്ന് റോഡിലേക്ക് ചാഞ്ഞു യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. കാട് റോഡിലേയ്ക്ക് പടർന്നത് കാരണം വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽ നടയാത്രക്കാർക്ക് സൈഡിലേക്ക് ഒഴിയാൻ കഴിയാത്ത അപകടകരമായ അവസ്ഥായാണ് നിലവിലുള്ളത്. ജംഗ്ഷനോട് ചേർന്നുള്ള മണമ്പൂർ ഗവ: യു.പി സ്കൂൾ , കല്ലമ്പലം പോലീസ് സ്റ്റേഷൻ, നീറു വിള പബ്ലിക്ക് മാർക്കറ്റ്, മണമ്പൂർ ഗവ: പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും വിദ്യാർത്ഥികളും യാത്രക്കാരും മരണ ഭയത്താലാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഒറ്റൂർ മണമ്പൂർ എന്നീ രണ്ടു പഞ്ചായത്തുകളുടെ അധികാര പരിധിയിലാണ് ഇരു വശങ്ങളും ഉ അതിനാൽ രണ്ടു പഞ്ചായത്തുകളും ചേർന്ന് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്താൽ ഇരു വശങ്ങളിലെയും കാടു വെട്ടി തെളിച്ചു സുഗമമായി നടക്കുന്നതിനുള്ള സൗകര്യമുണ്ടാക്കണമെന്ന് വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപ്പെടുന്നു.


