ആറ്റിങ്ങൽ.നാഷണൽ ലോക് അദാലത്
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി വി ബാലകൃഷ്ണൻ ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്തു. അഡിഷണൽ ജില്ലാ ജഡ്ജിയും തിരുവനന്തപുരം താലൂക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ . അനിൽ കുമാർ.കെ.പി. മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന ലോക് അദാലത്തിൽ 30895 കേസുകൾ തീർപ്പായി. അവാർഡ് തുകയായി 947849410/- (തൊണ്ണൂറ്റി നാല് കോടി എഴുപത്തെട്ടു ലക്ഷത്തി നാൽപ്പൊത്തൊൻപതിനായിരത്തി നാന്നൂറ്റിപ്പത്ത് മാത്രം) രൂപ നൽകുവാൻ വിധി കല്പിച്ചു.
KSEB വൈദ്യുതി ലൈൻ വലിച്ചതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസുകളിൽ തീർപ്പു കൽപ്പിക്കുകയും ചെക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. 15 വർഷത്തിലധികമായി കോടതികളിൽ തീർപ്പാകാതെ കിടന്ന കെ.എസ് ഇ ബി എതിർകക്ഷിയായ കേസുകളിൽ പ്രസന്ന കുമാരി, രാജേന്ദ്രൻ, അനിൽകുമാർ തുടങ്ങിയവർക്കു അദാലത്തിൽ കേസുകൾ തീർപ്പായ ഉടൻ തന്നെ ചെക്കുകൾ ലഭിച്ചതിൽ സംതൃപ്തി അറിയിച്ചു.
ദേശസാൽകൃത സ്വകാര്യ ബാങ്കുകളുടെ പരാതികളിന്മേൽ 171267230/- (പതിനേഴ് കോടി പന്ത്രണ്ട് ലക്ഷത്തി അറുപത്തേഴായിരത്തി ഇരുന്നൂറ്റി മുപ്പത് മാത്രം) രൂപ മൊത്തം നൽകുവാൻ തീരുമാനമായി. 779 പരാതികൾക്കാണ് തീർപ്പു കല്പിച്ചത്. മോട്ടോർ വാഹന അപകട തർക്കപരിഹാര കേസുകളിൽ മാത്രം ജില്ലയിൽ മൊത്തം 1302 കേസുകൾ തീർപ്പായി. മൊത്തം 627064919 /- (അറുപത്തി രണ്ടു കോടി എഴുപത് ലക്ഷത്തി അറുപത്തിനാലായിരത്തി തൊള്ളായിരത്തി പത്തൊൻപത് മാത്രം) രൂപ നൽകുവാൻ വിധിയായി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട കുടുംബ കോടതിയിൽ നില നിൽക്കുന്ന കേസുകളും . കേരള വനിതാ കമ്മീഷനിൽ തീർപ് ആകാത്തതുമായ കേസുകളും വയോജനങ്ങളുമായി ബന്ധപ്പെട്ട കേസുകളും കൂടാതെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെയും, ആശാഭവനിലെ അന്തേവാസികളുടെയും മഹിളാമന്ദിരത്തിൽ പാർക്കുന്നവരുടെയും പൂജപ്പുര ഓൾഡ് ഏജ് ഹോമിലെ അന്തേവാസികളുടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു അതിലും തീർപ്പു കൽപിച്ചു. വിവിധ കോടതികളിലായി നിലനിൽക്കുന്ന വസ്തു സംബന്ധമായ കേസുകൾക്കും വാഹനാപകട നഷ്ട പരിഹാര കേസുകളിലും ചെക് കേസുകളിലും തീർപ്പു കല്പിക്കുകയും തൊഴിൽ സംബന്ധമായി ലേബർ കോടതികളിൽ നിലനിൽക്കുന്ന കേസുകളും പബ്ലിക് സർവീസ് സെർവിസ്സ് കമ്മീഷനെതിരെ ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു. അദാലത്തിനോടനുബന്ധിച്ചു ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ നടന്ന പെറ്റികേസുകൾക്കായുള്ള സ്പെഷ്യൽ സിറ്റിങ്ങിൽ 280502 പെറ്റി കേസുകൾ തീർപ്പ് കൽപ്പിച്ചു. മൊത്തം 13035275/- (ഒരു കോടി മുപ്പത് ലക്ഷത്തി മുപ്പത്തയ്യായിരത്തി ഇരുന്നൂറ്റെഴുപത്തഞ്ച് മാത്രം) രൂപ പിഴയിനത്തിൽ ഈടാക്കി. അവധി ദിവസമായിരുന്നിട്ടും അദാലത്ത് അഭൂതപൂർവമായ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
