സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ 43 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത്. 32 പോയിൻറ് ഷോർണൂർ ടെക്നിക്കൽ ഹൈസ്കൂൾ രണ്ടാം സ്ഥാനവും 27.1 ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ മൂന്നാം സ്ഥാനത്തു മാണ്. ഇന്നലെ നടന്ന മത്സരങ്ങളിൽ അഞ്ച് മീറ്റ് റെക്കോർഡുകൾ പിറന്നു. 400 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിന്റെ അൽഷമാൽ ഹുസൈൻ, സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാടിൻ്റെ എസ് നഹ്ല, സബ്ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ കോഴിക്കോട് വെസ്റ്റ് ഹിൽ ടെക്നിക്കൽ സ്കൂളിലെ ജിതിൻ, അരുൺ, ഷൈജു, ജൂനിയർ ആൺ കുട്ടികളുടെ ബ്രോഡ് ജം തിരുവനന്തപുരം കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ അജ്മോൻ, ജോസഫ്, ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ ഷോർണൂർ ടെക്നിക്കൽ സ്കൂളിലെ സി എസ് വൈഷ്ണവി തുടങ്ങിയവരാണ് മീറ്റ് റെക്കോർഡ് നേടിയത്. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി ആർ ഉദ്ഘാടനം നിർവഹിക്കും.
