നിയമ നിർമാണ സഭകളിൽ തുല്യ പ്രാതിനിധ്യം ആവശ്യപ്പെട്ട് പെൺ മെമ്മോറിയൽ

നിയമ നിർമാണ സഭകളിൽ തുല്യ പ്രാതിനിധ്യം ആവശ്യപ്പെട്ട് പെൺ മെമ്മോറിയൽ

തിരുവനന്തപുരം : നിയമ നിർമാണ സഭകളിൽ സ്ത്രീകൾക്കു തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെൺ മെമ്മോറിയൽ നടത്തി. ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുന്നിൽ നിന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്കും സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്കും ചുരുൾ നിവർത്തി. ആവശ്യങ്ങൾ അടങ്ങിയ നിവേദനം യുഡിഎഫ് കൺവീനർ എം.എം.ഹസനും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും കൈമാറി. സമ്മേളനം സാഹിത്യകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘടനാ അച്ചടക്കം പാലിച്ച് നിശ്ശബ്ദരായിരിക്കുന്ന സ്ത്രീകളാണ് പാർട്ടികൾക്കുള്ളിലെന്നും അധികാരത്തിനുള്ള അവകാശം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നില്ലെന്നും സാറാ ജോസഫ് പറഞ്ഞു. സ്ത്രീകളുടെ പകുതി അവകാശത്തിൻമേലുള്ള അധിനിവേശം പുരുഷൻമാർ ഒഴിയണം. വനിതാ സംവരണ ബിൽ മോദി സർക്കാർ കൊണ്ടുവന്നെങ്കിലും കേന്ദ്രം അതു വൈകിപ്പിക്കുകയാണ്. പ്രാപ്തിയുള്ള സ്ത്രീകളില്ലെന്ന് ജി.സുധാകരൻ പറഞ്ഞത് കഴിവുള്ള സ്ത്രീകളെ അദ്ദേഹം കാണാത്തതിനാലാണെന്നും സാറാ ജോസഫ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *