കണിയാപുരം : കേരള സഹൃദയവേദി വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന റംസാൻ ധാന്യ കിറ്റുകളുടെ വിതരണത്തിന്റെ ഭാഗമായി കണിയാപുരം പള്ളിനടയിൽ 300 ഭക്ഷ്യ ഭക്ഷ്യധാന്യ കിറ്റ്കളും 50 നിർധനർക്ക് സാമ്പത്തികസഹായവും വിതരണം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബി. എസ്. അനൂപ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിർവഹിച്ചു. വേദി പ്രസിഡണ്ട് ചാന്നാങ്കര എം പി കുഞ്ഞ് നിർധനർക്കുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു. മൻസൂർ ഗസാലി, സജീബ് പുതുക്കുറുച്ചി, ജിംഖാൻ, ബദർ ലബ്ബ, ഷാഹുൽ, ഷറഫുദീൻ, ബിനു ഷെറീന, അബ്ദുൽ കരീം മാസ്റ്റർ, കടയ്ക്കാവൂർ രതീഷ്, ജമാൽ മൈവള്ളി, നസ്റുല്ല തുടങ്ങിയവർ ആശംസകളർപ്പിച്ചു.
