ആറ്റിങ്ങൽ : വേങ്ങോട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി പോകുന്നവർക്ക് ഹജ്ജ് യാത്ര അയപ്പും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു. വേങ്ങോട് ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ നടന്ന പരിപാടി വേങ്ങോട് ജുമാ മസ്ജിദ് ചീഫ് ഇമാം പാവല്ല ഇ.നജീബ് റഷാദി ഉദ്ഘാടനം ചെയ്തു. സഹിഷ്ണുതയും സാഹോദര്യവും വിളിച്ചോതുന്ന പുണ്യകർമ്മമാണ് ഹജ്ജ് എന്നും ഹജ്ജിന് പോകുന്നവർ സൃഷ്ടാവിന്റെ അതിഥികളാണെന്നും അവരെ ബഹുമാനിക്കലാണ് ഹജ്ജ് യാത്ര അയപ്പിലൂടെ നിറവേറ്റപ്പെടുന്നതെന്നും ഇമാം അഭിപ്രായപ്പെട്ടു. വേങ്ങോട് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.ജലീൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇമാം എസ്.റിയാസ് മന്നാനി ഖിറാഅത്ത് നടത്തി. തുടർന്ന് നടന്ന പ്രാർത്ഥനാ സംഗമത്തിന് പെരിങ്ങാട് ഷംസുദ്ദീൻ കാമിലി നേതൃത്വം നൽകി. വേങ്ങോട് ജമാഅത്ത് സെക്രട്ടറി നാസറുദ്ദീൻ.എ, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അനസുദ്ദീൻ എ.ആർ, മുഹമ്മദ് സഫീർ.എസ്, ഇ.സലിം, സൈഫുദ്ദീൻ.എ എന്നിവർ പ്രസംഗിച്ചു.
