അഞ്ചുതെങ്ങ്.കായിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടനയായ കായിക്കര പ്രവാസി കൂട്ടായ്മയുടെ ഭരണ സമതിയിലേക്ക് അഡ്മിൻ ഷൈജുവിന്റെ മേൽനോട്ടത്തിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സംഘടനയുടെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു പ്രസിഡന്റ് ഗോപകുമാർ ഗോപി,വൈസ് പ്രസിഡന്റ് സുഭാഷ്,സെക്രട്ടറി ബിജു എം,ജോയിൻ സെക്രട്ടറി സുനിൽ മണക്കാട്,ട്രഷറർ പ്രകാശ്,ഭരണസമിതി അംഗങ്ങളായി സൈജു,സിജു അനിൽകുമാർ, അനിരുദ്ധൻ . രക്ഷാധികാരികളായി അനിൽകുമാർ, അജൈമ്ഷാ എന്നിവരെയുംജൂലൈ 21ന് ഞായറാഴ്ച നടന്ന ജനറൽബോഡി മീറ്റിങ്ങിൽ വെച്ച് എതിരില്ലാതെ തെരഞ്ഞെടുത്തു കായിക്കരയിലെ സാമൂഹ്യ. സാസ്കാരിക.ചാരിറ്റി മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ് കായിക്കര പ്രവാസി കൂട്ടായ്മ(KPK)
