കുന്നത്തുകാൽ : ഇന്റർനെറ്റ് യുഗത്തിൽ പുതുതലമുറയിൽ അന്യമായി കൊണ്ടിരിക്കുന്ന വായനശീലം വളർത്തുകയെന്ന ലക്ഷ്യം മുൻനിർത്തി കുന്നത്തുകാൽ ഗ്രാമീണ ഗ്രന്ഥശാല
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് സേവ്യറിന്റെ സ്മരണാർത്ഥം ആരംഭിക്കുന്ന റീഡിംഗ് റൂമിന്റെ പ്രവർത്തനോൽ ഘാടനം പാറശ്ശാല നിയോജകമണ്ഡലം എം. എൽ. എ സി. കെ ഹരീന്ദ്രൻ നിർവ്വഹിച്ചു .കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ, ഗ്രാമപഞ്ചായത്ത് അംഗം വിജി നിലമാമൂട്, നെടുമങ്ങാട് ഡിവൈഎസ്പി കെ. എസ് അരുൺ, ഡോ. ബിജു ബാലകൃഷ്ണൻ,സാഹിത്യകാരൻ ഡാലുംമുഖം ശ്രീകുമാർ, ആനാവൂർ ടാഗോർ കോളേജ് പ്രിൻസിപ്പൽ സത്യദാസ്, ഗ്രാമീണ ഗ്രന്ഥശാല പ്രസിഡന്റ് റോബിൻ പ്ലാവിള, സെക്രട്ടറി തൂലിക പ്രവീൺ, വൈസ് പ്രസിഡന്റ് സികെ ബിജു, ജോയന്റ് സെക്രട്ടറി ജി രാജൻ, പൊതുപ്രവർത്തകരായ കുന്നത്തുകാൽ ശ്രീകണ്ഠൻ നായർ, മാണിനാട് സന്തോഷ് എന്നിവർ പങ്കെടുത്തു

