
കടയ്ക്കാവൂർ : ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാചരണവും, കർഷക തൊഴിലാളി ആദരവും കടക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ഷീല. എസ് ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ് ഉദ്ഘാടനം നിർവഹിച്ചു.

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം കൃഷി ഓഫീസർ ബി. സാബിർ അവതരിപ്പിച്ചു.
കടക്കാവൂർ കൃഷി ഓഫീസർ ബി. സാബിർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്തിലെ വിവിധ കാർഷിക മേഖലകളിൽ കഴിവു തെളിയിച്ച മികച്ച വ്യക്തിത്വങ്ങളെ ആദരിച്ചു.

കടക്കാവൂർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യമുന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ഷിജു,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ് ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ ശ്രീകല,, വാർഡ് മെമ്പർമാരായ അൻസാർ, സന്തോഷ്, രേഖ, ജയന്തി സോമൻ, സി ഡി എസ് ചെയർപേഴ്സൺ ജാസ്മിൻ കൃഷി അസിസ്റ്റന്റ് ആർ പ്രീത എന്നിവർ പങ്കെടുത്തു
