വീണ്ടും വിജയം നേടി എൽ ഡി എഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് തന്റെ ഭൂരിപക്ഷം ഉയർത്തി. 2016-ൽ യൂ ഡി എഫ് വിജയിച്ച വട്ടിയൂർക്കാവ് മണ്ഡലത്തിൽ 2019 ഉപതിരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ മേയറായിരുന്ന വി.കെ.പ്രശാന്ത് എം എൽ എ സ്ഥാനം നേടിയിരുന്നു . ഒന്നര വർഷംകൊണ്ട് മണ്ഡലത്തിൽ പ്രശാന്ത് നല്ലപേര് നിലനിർത്തുകയും ചെയ്തു. 14465 ന്റെ ഭൂരിപക്ഷം 21515 ആയി ഉയർന്നു 61111 വോട്ടിനാണ് ഇക്കുറി ജയിച്ചത്
ബി.ജെ.പി. ജില്ലാ പ്രസിഡന്റായ വി.വി.രാജേഷിന് 39596 വോട്ട് നേടാനായി. 2016-ൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.2019-ൽ എസ്.സുരേഷ് നേടിയ 27453 വോട്ടിൽനിന്നു വർധനയുണ്ടായെങ്കിലും 2016-ൽ കുമ്മനം നേടിയ 43700 വോട്ടിലെത്താനുമായില്ല.അവസാനം രംഗത്തെത്തിയ യു.ഡി.എഫിലെ വീണ എസ്.നായർ 35455 വോട്ടുകൾ മാത്രമാണ് നേടിയത്. 2019-ൽ ലഭിച്ചതിനെക്കാൾ അയ്യായിരത്തോളം വോട്ട് കുറയുകയും ചെയ്തു.
