നെടുമങ്ങാട് അരിപ്പ ഫോറെസ്റ് ട്രെയിനിങ് കോളേജിനടുത് ഉൾവനത്തിനുള്ളിൽ 600 ലിറ്റർ കോട പിടിച്ചെടുത്തു അബ്കാരി കേസ് ചാർജ് ചെയ്തു . ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ കോടയാണ് പിടിച്ചെടുത്തത് . നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ വിനോദ് കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് . സർക്കിൾ ഇൻസ്പെക്റ്ററോടൊപ്പം പ്രിവന്റീവ് ഓഫിസർ കെ എൻ മനു , സിവിൽ എക്സൈസ് ഓഫിസർമാരായ ഗോപകുമാർ , നജിമുദ്ദീൻ , മുഹമ്മദ് മീലാദ് ,ഷജീർ , ഡ്രൈവർ സുനിൽ പോൾ ജെയിൻ എന്നിവരും റെയ്ഡിൽ പങ്കാളികളായി
