തിരുവനന്തപുരം: ആറ്റിങ്ങലിലെ മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തങ്കമണി ദിവാകരൻ, മഹിളാ കോൺഗ്രസ്, ഡിസിസി തുടങ്ങിയ തലങ്ങളിൽ പാര്‍ട്ടിയുടെ നേതൃത്വ ചുമതല വഹിച്ചിരുന്നു.
ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. കോൺഗ്രസിൽ നേരിട്ടത് അവഗണനയെന്ന് തങ്കമണി ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി രാജീവ് ചന്ദ്രശേഖറിന്റെ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2011-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്ത് ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്നു തങ്കമണി. എന്നാൽ സിപിഎം സ്ഥാനാര്‍ത്ഥി ബി സത്യനോട് തങ്കമണി ദിവാകരൻ പരാജയപ്പെടുകയായിരുന്നു
