നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ലഹരി സംഘത്തെ അറസ്റ്റു ചെയ്യാൻ ശ്രമിച്ച എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
വെൺപകൽ അരങ്കമുകൾ കണ്ണങ്കര മേലെ പുത്തൻ വീട്ടിൽ ഗിരീഷ് എന്ന സന്തോഷ് കുമാർ (39)നെ ആണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് ഊരൂട്ടു കാല ജി.ആർ സ്കൂളിന് സമീപം എക്സൈസ് സംഘം വാഹന പരിശോധന നടത്തി ലഹരി സംഘത്തെ അറസ്റ്റു ചെയ്യുന്നതിനിടെയാണ് ഒരു സംഘം യുവാക്കളെത്തി എക്സൈസ് സംഘത്തെ മർദ്ദിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു.ഒളിവിൽ കഴിയുന്നതിനിടെ നെയ്യാറ്റിൻകര എസ്.എച്ച്. പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
