ആറ്റിങ്ങൽ നഗരത്തിലെ സ്കൂൾ കോളേജ്കളിൽ മാലിന്യം തള്ളുന്നതിനെതിരെ പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി നഗരസഭക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഐ. എൻ. റ്റി. യൂ. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു.2000- 2005 കാലഘട്ടത്തിൽ യൂ. ഡി. എഫ് നഗരസഭ കൊണ്ടുവന്ന ക്ലീൻ കേരള പദ്ധതിയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വന്നതാണ് ഈ ദുർവിധിക്കു കാരണമായി തീർന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.ഡി. സി. സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ, എസ്. ശ്രീരംഗൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ആർ അഭയൻ, ജില്ലാ ജനറൽ സെക്രട്ടറി കോരാണി സഫീർ,ജെ. ശശി,കെ. കൃഷ്ണമൂർത്തി, ആലംകോട് സഫീർ, സലിം പാണന്റെമുക്കു, നാസർ പള്ളിമുക്ക്, വിജയൻ സോപാനം, ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു.
