.
ആറ്റിങ്ങൽ.ജനുവരി 22 ന് നടക്കുന്ന പണിമുടക്ക് വിജയപ്പിക്കേണ്ടത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. പണിമുടക്കിന് മുന്നോടിയായി ആറ്റിങ്ങൽ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 8 വർഷക്കാലത്തെ പിണറായി ഭരണം ജീവനക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. പണിമുടക്കല്ലാതെ മറ്റ് വഴികളില്ല. ഭരണാനുകൂല സംഘടനകളായ എൻ. ജി.ഒ യൂണിയന്റെയും കെ എസ് ടി യെ യുടെയും ഇരട്ടത്താപ്പ് ജീവനക്കാർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് മനോഷ് കുറുപ്പ് അധ്യക്ഷനായിരുന്നു. ബ്രാഞ്ച് സെക്രട്ടറി അതുൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് കുമാർ, സെക്രട്ടറി ഷാജി, സംസ്ഥാന കമ്മിറ്റി അംഗം ഷിബു കുമാർ, അഭിലാഷ്, വിഷ്ണുരാധൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരികുമാർ , സജിമോൻ, അനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അജിത്ത്, ഷിഹാബുദ്ദീൻ, സൗമ്യ, വനിതാ ഫോറം കൺവീനർ ജൂലി വരദരാജൻ, ബ്രാഞ്ച് ട്രഷറർ ശരത് തുടങ്ങിയവർ സംസാരിച്ചു.
