പെരുങ്ങുഴി നാലുമുക്ക് ജംഗ്ഷനിൽ നിരന്തരം വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടുകയും, റോഡ് തകരുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് കൊണ്ടും, ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് അഴൂർ – പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം 4.30 ന് സമരം പ്രഖ്യാപിച്ച് വാട്ടർ അതോറിറ്റിയെ ബന്ധപ്പടുകയും ചെയ്തതിനെതുടർന്ന് ഉച്ചക്ക് തന്നെ ജീവനക്കാർ എത്തി പൈപ്പിൻ്റെ അറ്റകുറ്റപ്പണി തീർത്തു. സമരം ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തകർ അഹ്ളാദം പ്രകടിപ്പിച്ച് യോഗം ചേർന്നു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് എസ്. ശിവപ്രസാദ്, നേതാക്കളായ മാടൻവിള നൗഷാദ്, എസ്.ജി അനിൽ കുമാർ, എം.കെ ഷാജഹാൻ, അഴൂർ വിജയൻ, എസ്. മധു, ബി.സുധർമ്മ തുടങ്ങിയവർ പങ്കെടുത്തു.
