മുടപുരം ഗ്രാമത്തിന്റെ സൗഹൃദ കൂട്ടായ്മയിൽ ഒരു നിർധന കുടുംബത്തിന് സ്നേഹവീട് നിർമ്മിച്ചു ഒരു നാടാകെ മാതൃകയായി.
ചിറയിൻകീഴ് കിഴുവിലം ഗ്രാമപഞ്ചായത്തിൽ മുടപുരം പ്രദേശത്താണ് ഈ മാതൃകാ പ്രവർത്തനം നടന്നത്. ഒരമ്മയും വിദ്യാർത്ഥികളായ 2 പെൺകുട്ടികളും താമസിച്ചു വന്ന വീടിൻറെ ശോചനിയ അവസ്ഥ മനസ്സിലാക്കി ഒരു വീട് നിർമ്മിച്ചു നൽകുവാൻ നാട്ടുകാർ ഒന്നിക്കുകയായിരുന്നു. 599 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടി 9.75 ലക്ഷം രൂപ മുടക്കി 10 മാസം കൊണ്ടാണ് ഒരു മനോഹരമായ വീട് പൂർത്തിയാക്കിയിരിക്കുന്നത്.
മുടപുരം പ്രദേശത്തെ ഒരു കൂട്ടം പുരോഗമന പ്രസ്ഥാന പ്രവർത്തകരാണ് ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയത്.
മുടപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിറയിൻകീഴ് ലേബർ കോൺട്രാക്ട് സൊസൈറ്റി (ചില്കോസ്) മേൽനോട്ടത്തിലാണ് ഈ വീട് നിർമ്മാണം നടന്നത്.
ഈ സ്നേഹ വീടിന് വേണ്ടി സാമ്പത്തികമായി നിരവധി വ്യക്തിത്വങ്ങളാണ് ചെറുതും വലുതുമായ തുകകൾ സംഭാവന ചെയ്തത്.
ശിവകൃഷ്ണപുരം ഒരേ മനസ്സ് കൂട്ടായ്മ, മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷൻ, ഈച്ചരന്വിളബ്രദേഴ്സ്, വിവിധ സ്ഥാപനങ്ങൾ, സര്‍ക്കാര്‍ ജീവനക്കാർ, നല്ലവരായ നാട്ടുകാരുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം ഇതിനുവേണ്ടി ലഭിച്ചിരുന്നു.ഈ സ്നേഹ വീടിൻറെ ഉദ്ഘാടനവും താക്കോൽദാനവും 2025 ഫെബ്രുവരി 17 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വർക്കല എം എൽ എ. വി.ജോയ് നിർവഹിക്കുന്നു
