അജ്ഞാത മൃഗത്തിന്റെ കാൽപാടുകൾ: ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു
ചേരപ്പള്ളി വലിയകളത്ത് അജ്ഞാത മൃഗത്തിന്റെ കാൽപാടുകൾ കണ്ട സ്ഥലത്ത് വനംവകുപ്പ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. വലിയകളം അങ്കണവാടിക്കു സമീപം ഇന്നലെ വൈകിട്ടോടെ ആണ് 2 ക്യാമറ ട്രാപ്പുകൾ വച്ചത്. ഇന്നലെ രാവിലെയും ഒരു നായയെ കൊന്നിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചതോടെ രണ്ട് ദിവസത്തിനുള്ളിൽ മൃഗത്തെ സംബന്ധിച്ച് വ്യക്തത വരുമെന്ന് പരുത്തിപ്പള്ളി വനംവകുപ്പ് അധികൃതർ പറഞ്ഞു.
Contents
കാൽപാടുകൾ കാട്ടുപൂച്ചയുടേത് ആണെന്നാണ് വനംവകുപ്പിന് സംശയം. എന്നാൽ നായ്ക്കളെ കൊന്നിട്ട നിലയിൽ കാണപ്പെടുന്നതിനെ തുടർന്നാണ് വനംവകുപ്പ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചത്. വെള്ളി രാവിലെ ടാപ്പിങ്ങിന് പോയവരാണ് വലിയകളം അങ്കണവാടിക്ക് സമീപം പട്ടിയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്.
