.
പാറശാല മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി ആറാം ഉത്സവ ദിവസമായ ഞായറാഴ്ച്ച രാവിലെ ഭക്തർ തിരുമുറ്റത്ത് പൊങ്കാല നടത്തി. ചരിത്രപ്രസിദ്ധമായ ഇലങ്കത്തമ്മയുടെ പൊങ്കാലയ്ക്ക് ആയിരക്കണക്കിന് ഭകതജനങ്ങളാണ് പങ്കെടുത്തത് . രാവിലെ ഒൻപത് മണിക്ക് പാറശാല പോലീസ് സർക്കിൾ ഇൻസ്പെക്ടർ സജിയും കൗൺസിലർ ആശാനാഥും ചേർന്ന് ഭദ്രദീപം തെളിയിച്ച് പൊങ്കാലയ്ക്ക് ആരംഭം കുറിച്ചു. ക്ഷേത്ര മേൽശാന്തി രമേശൻ പോറ്റി പൊങ്കാല അടുപ്പിൽ തീപകർന്നതോടുകൂടി ക്ഷേത്രമുറ്റത്തെ മറ്റ് പൊങ്കാല അടുപ്പുകളിലേക്ക് തീ പകർന്നു നൽകി 11 മാണിയോട് കൂടി പൊങ്കാലകൾ ദേവിക്ക് നിവേദിച്ചതോടുകൂടി ഈ വർഷത്തെ പൊങ്കാലയ്ക്ക് സമാപ്തിയായി. എട്ടാം ഉത്സവദിവസത്ത പകൽ പൂരവും എഴുന്നള്ളത്തും പത്താം ഉത്സവദിവസത്തെ കളമഴിപ്പും പാട്ടുമൊടുകൂടി ഈ വർഷത്തെ കുംഭഭരണി മഹോല്‍സവത്തിന് സമാപനം ആകും.








