ചിറയിൻകീഴ് : കടക്കാവൂർ – ആലംകോട് റോഡ് നിർമാണത്തിന്റെ ഭാഗമായി കടക്കാവൂർ – മീരാൻ കടവ് ഭാഗത്തെ റോഡ് പണി ഉപേക്ഷിച്ചിരുന്ന ഭാഗത്തെ റോഡ് പണി പുനരാരംഭിച്ചു.
റോഡ് പണി ഉപേക്ഷിച്ചതിനെ തുടർന്ന് അഞ്ചുതെങ് സ്വദേശിയും അഞ്ചുതെങ് ജനകീയ സംരക്ഷണ സമിതിയുടെ ജോയിൻ കൺവീനറുമായ ജിയോ ഫെർണാണ്ടസ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇതിനെതുടർന്നു മനുഷ്യാവകാശ കമ്മീഷൻ പൊതുമരാമത്തു ചീഫ് എഞ്ചിനീയറോട് ഇതിനെക്കുറിച്ചു റിപ്പോർട്ട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം റോഡ് പണി വീണ്ടും തുടങ്ങിയത്.
നടപ്പാത കൈയേറി റോഡ് നിർമിച്ചതും, അശാസ്ത്രീയവും, മാനദണ്ഡങ്ങൾ പാലിക്കാതെയും ഉള്ള നിർമാണത്തിനെതിരെ കമ്മീഷന്റെ ഹിയറിങ്ങിൽ തുടർനടപടികൾ അവശ്യപെടും എന്ന് പരാതിക്കാരൻ പറയുകയുണ്ടായി.
