ആറ്റിങ്ങൽ.ഡിഎ കുടിശ്ശിഖ നൽകാതെ ജീവനക്കാരെ വഞ്ചിച്ച എൽ.ഡി.എഫ് സർക്കാരിന്റെ ഉത്തരവിനെതിരെ ആറ്റിങ്ങൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബി. ഷിബു കുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സജിമോൻ, ജോയിന്റ് സെക്രട്ടറി എ.ആർ അജിത്, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ അഭിലാഷ്, സംസ്ഥാന കൗൺസിലർമാരായ രാഹുൽ ആർ, രാധാകൃഷ്ണൻ. ജി, വനിതാ ഫോറം കൺവീനർ കാർത്തു നായർ, സജീഷ്, ശരത് ബാബു എന്നിവർ നേതൃത്വം നൽകി.
