ചിറയിൻകീഴ്. പ്രേം നസീർ അനുസ്മരണ പരിപാടിക്ക് ശേഷം നടന്ന കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചു മാസത്തിൽ ഒരു പ്രേം നസീർ അഭിനയിച്ച സിനിമ ചിറയിൻകീഴിൽ കാണിക്കണമെന്ന് ഉണ്ടായിരുന്നു. അതനുസരിച്ചു ഈ മാസത്തെ തിരഞ്ഞെടുത്ത സിനിമ “മുറപ്പെണ്ണ്” ആണ്. ഈ സിനിമ ഈ മാസം (22/03/2025) ശനിയാഴ്ച ചിറയിൻകീഴ് ഗവണ്മെന്റ് യുപിഎസിൽ വൈകിട്ട് 6.00 മണിക്ക് സംസ്ഥാന ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം, പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കുമെന്നു പ്രേംനസീർ സ്മൃതിസായാഹ്നം ഭാരവാഹികൾ അറിയിച്ചു.
