അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും
സ്കൂൾ- കോളേജ് വിദ്യാഭ്യാസത്തിനായി
പോകുന്ന വിദ്യാർത്ഥികളുടെ യാത്ര ക്ലേശങ്ങൾ പരിഹരിക്കാൻ ബസ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
പ്രദേശത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. മിക്കപ്പോഴും കുട്ടികളെ കയറ്റുവാൻ പ്രൈവറ്റ് ബസ്സു ജീവനക്കാർ തയ്യാറാവുന്നില്ല. കൂടാതെ യാത്ര സൗജന്യം നൽകാതെ പകുതി വഴിയിൽ ഇറക്കി വിടുകയും ചെയ്യുന്നത് നിത്യസംഭവങ്ങളാണ്.
പലപ്പോഴും വിദ്യാർത്ഥികളെ ബസ് ജീവനക്കാർ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
ഇതു പരിഹരിക്കുന്നതിന് സ്കൂൾ കോളേജ് സമയങ്ങളിൽ കെഎസ്ആർടിസി ബസുകൾ ഈ റൂട്ടിൽ ഓടിക്കുന്നത് ഈ വിഷയങ്ങൾക്കേറെ കുറെ പരിഹാരമാകുമായിരുന്നുവെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു
സമ്മേളനം ധീരജ് നഗറിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. എം മിഥുൻ,
കാശിക്സനിൽ, എസ്. ശിവ, അഫ്സൽ എന്നിവർ സംസാരിച്ചു.
സമ്മേളനം എസ്.ശിവ( പ്രസിഡന്റ്) മിഥുൻ (സെക്രട്ടറി )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
