കടക്കാവൂർ : പഴഞ്ചിറയിലെ എട്ട് കുടുംബങ്ങൾക്ക് സഞ്ചാര പാത യാഥാർഥ്യമായി. കഴിഞ്ഞ 23 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് ജൂൺ ഏഴാം തീയതി ഗവൺമെന്റ് സർവേയറും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സർവ്വേ ചെയ്തു കല്ലിടുകയും വഴി എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തത്. ഉത്സവ ലഹരിയിൽ നടപ്പാത ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി ഉദ്ഘാടനം ചെയ്തു. ശിവസേന തിരുവനന്തപുരം ജില്ല പ്രസിഡന്റ് ബിനു കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പഴഞ്ചിറ വാർഡ് മെമ്പർ അനൂപ്, ശിവസേന ജില്ലാ വൈസ് പ്രസിഡന്റ് ബിജു രാജേന്ദ്രൻ, ശിവസേന ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് കെ പി കുമാർ, യുവസേന ജില്ലാ പ്രസിഡന്റ് അനൂപ് ആറ്റിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും ലഡു വിതരണവും നടത്തി….




