തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലൻ്റ് ഹണ്ട് സീസൺ 5 ൻ്റെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും, ദേശീയ നേതാക്കളുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും. ആഗസ്ത് 12 ന് സംഘം ദില്ലിയിലേക്ക് യാത്ര തിരിക്കും. ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി , കോളേജ് വിഭാഗങ്ങളിൽ നിന്നായി പ്രാഥമിക തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട് താലൂക്ക് തലത്തിൽ മത്സരിച്ച അഞ്ഞൂറ് കുട്ടികളിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് പന്ത്രണ്ടും , ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് പന്ത്രണ്ടും , കോളേജ് വിഭാഗത്തിൽ നിന്ന് ആറും കുട്ടികളാണ് ഫൈനൽ മത്സരത്തിൽ വിജയിച്ച് ദില്ലിയാത്രക്കായി തെരെഞ്ഞെടുക്കപ്പെട്ടത്.
വിജയികൾ
ഹൈസ്ക്കൂൾ
1 ഉമ.എസ് കോട്ടൺ ഹിൽ ജി.എച്ച്.എസ്, 2 നിരഞ്ജൻ നവീൻ, ലയോള സ്കൂൾ ശ്രീകാര്യം 3. നമിത ലക്ഷ്മി ,ജ്യോതിസ് സെൻട്രൽ സ്കൂൾ ആറ്റിങ്ങൽ 4. ആമിന നിസാർ ജ്യോതിസ് സെൻട്രൽ സ്കൂൾ ആറ്റിങ്ങൽ 5. ദീപിക ബിനു, അമൃത കൈരളി വിദ്യാഭവൻ നെടുമങ്ങാട് 6. ശിവഗംഗ വി.എസ്, ജി.ജി.എച്ച്.എസ് മിതൃമല, 7.പൂജ.വി. നായർ എം.ജി.എം മോഡൽ സ്കൂൾ വർക്കല 8.നന്ദഗോപാൽ എൻ.എസ് എസ് എച്ച്. എസ് .എസ് മടവൂർ 9 അർച്ചന എ.എസ് ശ്രീ സരസ്വതി വിദ്യാലയം കാട്ടാക്കട 10. ഭവ്യ വി. ആർ ശാന്തിനികേതൻ സ്കൂൾ കാട്ടാക്കട 11. മയൂഖ മോഹൻ ഗേൾസ് എച്ച്. എസ്. എസ് നെയ്യാറ്റിൻകര 12. ദേവു .എം.എസ് ഗേൾസ് എച്ച്. എസ് എസ് നെയ്യാറ്റിൻകര
ഹയർ സെക്കൻഡറി വിഭാഗം
1 ആര്യശ്രീ എ. എ. ചിന്മയ വിദ്യാലയം മണക്കാട് 2. ദേവനന്ദ എസ് തമ്പി സെൻ്റ് മേരീസ് സെൻട്രൽ സ്കൂൾ പൂജപ്പുര 3. അക്ഷയ് നിവേദ് ആർ.എ ജി.എച്ച് .എസ്.എസ് കിളിമാനൂർ,4 നജ ഫാത്തിമ ജി.എച്ച്.എസ്. തട്ടത്തുമല , 5. അനുഷ ശേഖർ എം.ജി.എം മോഡൽ സ്കൂൾ വർക്കല 6. അനുവിന്ത എസ് കൃഷ്ണ എം.ജി.എം മോഡൽ സ്കൂൾ വർക്കല 7. കാർത്തിക് ബി,ജി.വി.എച്ച്. എസ് പിരപ്പൻകോട് 8. ശിവാനി ആർ.എസ് അമൃത കൈരളി വിദ്യാഭവൻ നെടുമങ്ങാട് 9.ദേവാംഗന എ.ആർ ചിന്മയ വിദ്യാലയം കാട്ടാക്കട 10. ആദിത്യാ പ്രസാദ് എൽ,ജി.എച്ച്.എസ്. എസ് പരുത്തിപ്പള്ളി 11. ഹരിനന്ദൻ പി.എ വിക്ടറി വി.എച്ച്.എസ്.എസ് നേമം, 12. അഷിത എസ് രാജ് ജി എച്ച് എസ് വെങ്ങാനൂർ .
കോളേജ് വിഭാഗം
1 അഭിഷേക് എം നായർ മാർ ഇവാനിയോസ് കോളേജ് 2.നേഹാ അനൂപ് മാർ ഇവാനിയോസ് കോളേജ് 3. അവന്തിക ജെ. ശ്രീ ശങ്കര ദന്തൽ കോളേജ് അകത്തു മുറി,വർക്കല 4. ഫർഹാന എം. സി.എച്ച്.എം.എം കോളേജ് വർക്കല 5. നിഖില എസ്.യു കെ.യു.സി.റ്റി. ഈ നെടുമങ്ങാട് 6. അസ്മ എൻ.എസ് ,ഡെയിൽ വ്യൂ കോളേജ് ഓഫ് ഫാർമസി പുനലാൽ
ആഗ്ര,ഉൾപ്പടെയുള്ള ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുന്ന വിദ്യാർത്ഥി സംഘം ആഗസ്ത് 21 ന് തിരികെ എത്തും.
അനിൽ കുമാർ എം
സ്റ്റേറ്റ് ഡയറക്ടർ
മേരാ യുവ ഭാരത്-കേരളം
