ലോകത്ത് ഏറ്റവും കൂടുതൽ സ്മരിക്കുന്നത് പ്രവാചകൻ മുഹമ്മദിന്റെ സ്മരണയാണെന്ന് മൗലവി താഹ അൽ ഹസനി അഭിപ്രായപ്പെട്ടു. മുട്ടപ്പലം പ്ലാമൂട് പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പതിനാറാമത് ദിക്ർ സ്വലാത്ത് വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും, വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ ജമാഅത്തംഗങ്ങളെ അനുമോദിക്കലും ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി നടന്ന മത പ്രഭാഷണങ്ങൾക്ക് നൗഷാദ് ബാഖവി തട്ടത്തുമലയും, അബുറബീഹ് സ്വദക്കത്തുള്ള ബാഖവിയും അവസാനദിവസത്തെ സ്വലാത്തിനും, പ്രാർത്ഥനാ സദസിനും
സൈനുദ്ധീൻ സഅദി അൽബാ അലവി തങ്ങളും നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ്
എം റഹീമിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ആർ നൗഷാദ്, മൗലവി സബീർ അൽ മന്നാനി, ചീഫ് ഇമാം നൗഫൽ അസ്ലമി, അലിയാരുകുഞ്ഞ്, എ. ആർ നിസാർ, മാഹീൻ കണ്ണ് കാശിഫി, അൻസർ ജൗഹരി, ഹസൻ മൗലവി, അൽ ആമീൻ മുസ്ലിയാർ, എ.ആർ ഷാഫി എന്നിവർ സംസാരിച്ചു. യോഗത്തിൽ ഡി.വൈ.എസ്.പിയായി സേവനമനുഷ്ഠിക്കുന്ന ജമാഅത്തംഗം ആർ.റാഫി, ഈ വർഷം പാസായ ഡോ. മുഹമ്മദ് മുഖ്താർ, ഡോ. ഷാഹിനാ റഹിം, ഡോ. നാസ് വിൻ സജി, ഡോ. മുഹ്സിനാ നിസാർ, ഡോ. മുഹമ്മദ് യാസീൻ റാഫി, എഞ്ചിനീയറിങ്ങിൽ മികച്ച വിജയം നേടിയ ഫിറോസ് ഖാൻ എന്നിവർക്കും, നബിദിനത്തോട് അനുബന്ധിച്ചു മദ്രസ വിദ്യാർഥികൾക്കായി നടത്തിയ കലാസാഹിത്യ മത്സരങ്ങളിൽ വിജയിച്ചവർക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
