ആറ്റിങ്ങൽ :- ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ &ടെലിഗ്രാഫ് ഓർഗനൈസേഷൻ (F. N. P. O) യുടെ സ്ഥാപക നേതാവ് കെ. രാമമൂർത്തിയുടെ 31)0 ചരമ വാർഷികാനുസ്മരണം ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് എസ്. എസ് പ്ലാസാ മന്ദിരത്തിൽ നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷൻ (ഐ. എൻ. റ്റി. യു. സി ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ വെച്ച് നടക്കുകയുണ്ടായി.പോസ്റ്റൽ മേഖലയിൽ രാജ്യ വ്യാപകമായി ത്യാഗോജ്വലമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയതെന്നു പരിപാടിയുടെ ഉത്ഘാടന കർമ്മം നിർവഹിച്ച ഐ. എൻ. റ്റി. യു. സി ) ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിക്കുകയുണ്ടായി.അനുസ്മരണസമ്മേളനം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു.സംഘടന പുറത്തിറക്കിയ ത്രിമാസ പ്രസിദ്ധികരണത്തിന്റെ ഉത്ഘടന കർമ്മവും അദ്ദേഹം നിർവഹിച്ചു.
സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പുല്ലമ്പാറ പൂക്കുഞ്ഞു അദ്ധ്യക്ഷത വഹിച്ചു. എസ്. ശിവൻകുട്ടി, എം. എസ് മുരളി, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, ലതിക കെ. രവി, പി. ലളിത, ആരിഭാബീവി. എ, കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
