ആറ്റിങ്ങൽ :- യു. ഡി. എഫ് കൺവീനർ ആയതിനുശേഷം ആദ്യമായി ഒരു പബ്ലിക് പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന അടൂർ പ്രകാശ് എം. പി യ്ക്ക് വിവിധ സംഘടനകളുടെ വകയായി സ്വീകരണം നൽകി.എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷൻ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ വക്കംജി സ്ക്വയറിൽ നടത്തിയ വാർഷികാചാരണ പരിപാടിയിൽ ആണ് സ്വീകരണം ഏറ്റുവാങ്ങിയത്. നുറു കണക്കിന് സംഘടനാ പ്രതിനിധികളാണ് സ്വീകരണം നൽകാൻ എത്തിയത്.
