ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുക്കരിയിലുള്ള ടിന്റു്റു വിജയന്റെ വിളയിൽ വീട്ട് കോമ്പൌണ്ടില് കുടുംബപരമായി വസ്തു സംബന്ധമായ തർക്കം നിലനിന്നിരുന്നതിലുള്ള വിരോധത്താൽ ഇക്കഴിഞ്ഞ നവംബർ 19ആം തീയതി വെളുപ്പിന് 01.10ന്അതിക്രമിച്ച് കയറി വീടിൻ്റെ അടുക്കള വാതിലും ചവിട്ടിയും സമീപത്തെ ജന്നലും തീയിട്ട് കത്തിച്ചു നശിപ്പിക്കുകയും ശേഷം ഡിസംബർ ഒന്നാം തീയതി രാത്രി സമയം ടിൻ്റു വിജയൻ്റെ ബന്ധുവായ ബാബുവിന്റെ ആനത്തലവട്ടം എം ജി ജംഗ്ഷനിൽ കൃഷ്ണാലയം വീടിൻ്റെ കോമ്പൗണ്ടിലും അതിക്രമിച്ചു കയറി വീടിന് മുന്നിലെ ഷെഡ്ഡിൽ പാർക്ക് ചെയ്തിരുന്ന ബാബുവിൻ്റെ വക KL-16-G-7578 നമ്പർ പാസഞ്ചർ ഓട്ടോയും അതിനു സമീപം പാർക്ക് ചെയ്തിരുന്ന KL-01-Y-8832 നമ്പർ ഹോണ്ട ബൈക്കും,ബാബുവിൻ്റെ ജേഷ്ഠൻ അശോകൻ്റെ KL-16-D-1294 നമ്പർ ഗ്ലാഡിയേറ്റർ ബൈക്കും ബാബുവിൻ്റെ ഭാര്യയുടെ പേരിലുള്ള KL-16-J-1152 നമ്പർ ടിവിഎസ് സ്കൂട്ടിയും തീയിട്ട് നശിപ്പിച്ചിട്ടു പോയ പ്രതികളെ. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയവേ പിടികൂടി. മറ്റ് ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള അഞ്ചുതെങ്ങ് സ്വദേശിയും നിലവിൽ കൊല്ലം ജില്ലയിൽ നെടുംമ്പന കഷായംമുക്ക് കനാൽ ശരണ്യാ ഭവനിൽ താാമസ ആൻഡ്രൂസ് എന്ന് വിളിക്കുന്ന അജിത്ത്, (25)ഇളംപളളൂർ പെരുമ്പുഴ പൂനകണ്ണൂർ ഈറ്റുകുഴി ദീപ്തി ഭവനിൽ ജോബിൻ,(22) അഞ്ചുതെങ്ങ് മുടിപ്പുര കൊച്ചുപണിതിട്ടവീട്ടിൽ ജിജിത്ത് എന്ന് വിളിക്കുന്ന ജിജിത്ത് മോഹനൻ(40), ശാർക്കര പുതുക്കരി നികഴ്ത്തിൽ വീട്ടിൽ സതീശൻ (53) എന്നിവരെയാണ് അറസ്റ് ചെയ്തത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി.മഞ്ജുലാൽ.എസ്.ൻ്റെ നിർദ്ദേശാനുസരണം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.അജീഷ്, എസ്ഐ മാരായ ശ്രീകുമാർ.എ,ബിജു, അസീം, പ്രദീപ് സബ്ബ് അസി.സബ്ബ് ഇൻസ്പെക്ടർമാരായ,മനോജ്, പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ്,സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, രതീഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം അതി സാഹസികമായി വിവിധ ഒളി സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തത്.സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നതായും കൃത്യത്തിലുൾപ്പെട്ട മറ്റ് പ്രതികളും ഉടനടി അറസ്റ്റിലാവുമെന്ന് പോലീസ് അറിയിച്ചു
