സർക്കാർ ജീവനക്കാരെ വഞ്ചിച്ച എൽ.ഡി.എഫ് സർക്കാരിന്റെ ബഡ്ജറ്റിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബി.ഷിബു കുമാർ അധ്യക്ഷനായ യോഗം സംസ്ഥാന സെക്രട്ടറി എം.എസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സജിമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആർ അജിത്ത്, വിഷ്ണു രാധൻ, രാഹുൽ ആർ എന്നിവർ സംസാരിച്ചു.
