വർക്കലയിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൌണ്ടുകൾ ഉണ്ടാക്കി അതുവഴി പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ആ നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് അവരെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണങ്ങളും തട്ടിയ പ്രതിയെ അയിരൂർ പോലീസ് പിടികൂടി. വർക്കല , വെട്ടൂർ വില്ലേജിൽ താഴെ വെട്ടൂർ ജംഗ്ഷന് സമീപം പുളിയറ വീട്ടിൽ നിന്നും ചെമ്മരുതി വില്ലേജിൽ തോക്കാട്, പ്രാലേയഗിരി ദാറുൽ ഇഷ്കിൽ ആസാദിന്റെ മകൻ മുഹമ്മദ് ഫൈസി( 22) യെ ആണ് പിടികൂടിയത്
