ആറ്റിങ്ങലിൽ അനധികൃതമായി
സൂക്ഷച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. പട്ട്ളയിൽ സ്വകാര്യ ഗ്യാസ് ഏജൻസി ഗോഡൗണിൽ അനധികൃതമായി സൂക്ഷച്ചിരുന്ന ഭാരത്, ഇണ്ടേൻ ഗ്യാസ് ഏജൻസികളുടെ 500 ലധികം സിലിണ്ടറുകളാണ് പിടികൂടിയത്.
അഞ്ച് കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളും ഉൾപ്പെടെ 540 ഓളം സിലിണ്ടറുകളാണ് വിനോദ് ഗ്യാസ് ഏജൻസിയിൽ നിന്നും പിടികൂടിയത്. സൂപ്പർ ഗ്യാസ് എന്ന് പേരുള്ള സിലിണ്ടറുകളാണ് കൂടിയ വിലയ്ക്ക് വിറ്റഴിച്ചത്
