ആറ്റിങ്ങൽ നഗരസഭ പരിധിയിൽ പ്രവർത്തിച്ചിരുന്ന ഒന്നിലധികം സ്വകാര്യ ബഡ്സ് സ്കൂളുകളുടെ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ഉള്ളവർ സമീപപ്രദേശമായ വക്കം, സായി ഗ്രാമം, മുദാക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളുകളെ ആശ്രയിക്കുകയാണ്, എന്നാൽ ഇവിടെയൊക്കെ തന്നെ ആറ്റിങ്ങലുകാർക്ക് അഡ്മിഷൻ നൽകുന്നതിൽ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു . അവർ നഗരസഭയെ സമീപിക്കാനാണ് ആവശ്യപ്പെടുന്നത്. 150 ഓളം കുട്ടികൾ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുകയാണ്. ആയതിനാൽ ഈ അധ്യായന വർഷം തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിൽ സ്കൂൾ തുടങ്ങുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ആണ് ഡി വൈ എഫ് ഐ നിവേദനം കൈമാറിയത്. ഇതിൽ മേൽ ഉടനടി തീരുമാനം ഉണ്ടാകുമെന്ന് ചെയർമാൻ. എം . പ്രദീപ് അറിയിച്ചു.
ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അരുൺ, പ്രസിഡന്റ് അജീഷ് ആലംകോട്, ട്രഷറര്‍ കാർത്തിക,, മേഖല സെന്റർ അംഗങ്ങളായ അഖിൽ എന്നിവർ പങ്കെടുത്തു
