ആറ്റിങ്ങൽ :- തിരുവനന്തപുരം ജില്ലാ ടാക്സി & ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോൺഗ്രസ് ( ഐ. എൻ. റ്റി. യൂ. സി ) ബെവ്കോ വെയർഹൗസ് യൂണിറ്റ് രുപികരിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർ സതി, ആലംകോട് സഫീർ,ശാസ്തവട്ടം രാജേന്ദ്രൻ, ആർ. വിജയകുമാർ, സലിം പാണന്റെമുക്കു, എ. ഗോപി, വലിയകുന്നു വിജയൻ, നാസർ പള്ളിമുക്ക്, രാജൻബാബു, യൂസഫ് താഹിർ,ഷാനവാസ്, രാജേഷ് എന്നിവർ സംസാരിച്ചു.
