വർക്കല: പരിസ്ഥിതി സംരക്ഷണവും മാലിന്യനിർമ്മാർജ്ജനവും ലക്ഷ്യമിട്ട് പാലച്ചിറ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ കുട്ടി കർഷകയെ വിശിഷ്ടാതിഥിയാക്കി പാലച്ചിറ റസിഡൻസ് അസോസിയേഷൻ നാടിന് മാതൃകയായി. വൃക്ഷത്തൈ നടീലും-വിതരണവും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടി കർഷക അൽവിനാ സിന നിർവ്വഹിച്ചു.
ഹരിത കർമ്മ സേനാംഗങ്ങളെയും മികച്ച കുട്ടി കർഷകരെയും ആദരിക്കൽ, പരിസ്ഥിതി ബോധവൽക്കരണ ലഘുലേഖ വിതരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ,തുണിസഞ്ചി വിതരണം എന്നിവയും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പാലച്ചിറ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി.ബദറുദ്ദീൻ, സെക്രട്ടറി സി.കൃഷ്ണൻകുട്ടി, വൈസ് പ്രസിഡൻ്റ് ഷെരീഫുദ്ദീൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജാൻസി ബിൻ, മുജീബ്.എൻ, കെ.ബിന്ദു തുടങ്ങിയവർ പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.

