ആറ്റിങ്ങൾ : കഴിഞ്ഞ 30 വർഷത്തോളമായി പൊതു സേവന രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ച ആറ്റിങ്ങൽ ബാലകൃഷ്ണനെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണി ആദരിച്ചു. ആറ്റിങ്ങൽ ടെലികോം ജീവനക്കാരൻ ആയിരുന്ന ബാലകൃഷ്ണൻ സർവീസിൽ നിന്ന് വിരമിച്ച ശേഷം ആറ്റിങ്ങൽനഗരസഭ കൗൺസിലറായും, സിദ്ധനർ സർവീസ് സൊസൈറ്റി ചിറയിൻകീഴ്- വർക്കല താലൂക്ക് യൂണിയൻ സെക്രട്ടറിയായും, പട്ടികജാതി വികസന ബോർഡ് മെമ്പറായും അഞ്ചുവർഷം പ്രവർത്തിക്കുകയും, ഡിസിസി മെമ്പറായി പത്തുവർഷത്തോളമായി പ്രവർത്തിച്ചു വരികയാണ്. പ്രിയദർശിനി മോട്ടോർ സർവീസ് സൊസൈറ്റി പ്രസിഡണ്ടായി 10 വർഷം പ്രവർത്തിച്ചു .ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ്.സി എസ്.ടി മോണിറ്ററി കമ്മിറ്റി കൺവീനറായും ഡിവൈഎസ്പിയുടെ കമ്മിറ്റിയിലും ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിലും പ്രവർത്തിച്ചുവരുന്നു. രോഗാവസ്ഥയിലും പൊതു സേവനരംഗത്തെയും മികച്ച പ്രവർത്തനം നടത്തുന്ന ആറ്റിങ്ങൽ ബാലകൃഷ്ണനെ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും അഭിനന്ദിച്ചു.
