ഈ മഹാമാരികാലത്ത് സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധർക്കൂം, ഭിന്നശേഷിക്കാർക്കും, പാവപ്പെട്ടവർക്കും ഭക്ഷണം എത്തിക്കുന്നതിന് തൊളിക്കോട് ഗവ,ഹയർസെക്കൻഡറി സ്കൂൾ മാതൃകയാവുകയാണ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻ എസ്.എസ്, ജെ.ആർ.സി, അധ്യാപകർ, പി.റ്റി. എ എന്നിവരുടെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി ജെ സുരേഷ് നിർവഹിച്ചു. പ്രിൻസിൻസിപ്പാൾ മോഹനൻ പിള്ള, ഹെഡ്മിസ്ട്രസ് അസ്മബീവി, വാർഡ് മെമ്പർ ഷെമി ഷംനാദ്, അശോകൻ, റെജി,സന്ധ്യ എസ് നായർ , വിതുര ജനമൈത്രി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീസ് പി റ്റി എ പ്രസിഡന്റ് തൊളിക്കോട് ഷാനി, എസ് എം സി ചെയർമാൻ പാണയം നിസാർ, മദർ പി.റ്റി. എ പ്രസിഡന്റ് അനീസത്ത് , എസ്.പി.സിയുടെ സ്പെഷ്യൽ ഓഫീസർ വി .വി.വിനോദ്,സ്കൂളിലെ സി.പി.ഒ സുനിൽരാജ്, എ സി പി ഒ അഞ്ജലി ആനന്ദ്. എന്നിവർ സംസാരിച്ചു.
