ആറ്റിങ്ങൽ :- ഐ. എൻ. റ്റി. യൂ. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഐ. എൻ. റ്റി. യൂ. സി ഓഫീസിൽ വെച്ച് നടന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ഡി. സി. സി ജനറൽ സെക്രട്ടറി എൻ. ആർ ജോഷി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നഗര സഭാ കൗൺസിലർമാരായ കെ. സതി, എസ്. ശോഭനകുമാരി, എസ്. ശ്രീരംഗൻ, ജെ. ശശി, ശാസ്തവട്ടം രാജേന്ദ്രൻ,ആലംകോട് സഫീർ, തോമസ് ജോസഫ്, സലിം പാണന്റെമുക്ക്, എ. ഗോപി, കെ. കൃഷ്ണമൂർത്തി,കടക്കാവൂർ അശോകൻ,ഷീജ ആറ്റിങ്ങൽ,ഡി. സി. സി മെമ്പർ ഊരുപൊയ്ക അനിൽ, ആർ. വിജയകുമാർ, ദിവാകരൻ പിള്ള,തുടങ്ങിയവർ സംസാരിച്ചു.

