തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ പേരൂർക്കട ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ “മഴക്കാല പകർച്ചവ്യാധി പ്രതിരോധം- ജനകീയ ശുചീകരണ പ്രവർത്തനവും പരിസ്ഥിതി ദിനാചരണവും” സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. പ്രശാന്ത് എംഎൽഎ , വൈസ് പ്രസിഡൻറ് ഷൈലജ ബീഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പരിസ്ഥിതിദിനാചരണത്തിൻറെഭാഗമായി മന്ത്രി വി.ശിവൻകുട്ടി ആശുപത്രി വളപ്പിൽ മാവിൻതൈ നട്ടു.
തിരുവനന്തപുരം പ്രസ് ക്ലബ് അംഗങ്ങൾക്കായി ജില്ലാ പഞ്ചായത്ത് നൽകിയ 400 പൾസ് ഓക്ലിമീറ്ററുകൾ പ്രസ്സ് ക്ലബ് പ്രസിഡൻറ് സോണിച്ചൻ പി. ജോസഫും സെക്രട്ടറി എം.രാധാകൃഷ്ണനും മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങി.

